കല്ലോടി സ്കൂളിൽ പഠനോത്സവവും ലഹരിവിരുദ്ധ റാലിയും നടത്തി
1531661
Monday, March 10, 2025 6:20 AM IST
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പഠനോത്സവവും ലഹരിവിരുദ്ധ റാലിയും ഫ്ളാഷ്മോബും സംഘടിപ്പിച്ചു. കല്ലോടി ടൗണിൽ റാലി എടവക പഞ്ചായത്ത് അംഗം ജംഷീറ ശിഹാബ് ഫ്ളാഗ് ഓഫ് ചെയ്തു.
പഠനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എം. ജോസ് ആമുഖപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, സ്കൂൾ ലീഡർ റെന ഖദീജ എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു.