കേരള കോണ്ഗ്രസ്-എം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി
1531657
Monday, March 10, 2025 6:20 AM IST
സുൽത്താൻ ബത്തേരി: കേരള കോണ്ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു തുടക്കമായി.
ലഹരി വ്യാപനം തടയുന്നതിനുശക്തമായ ബോധവത്കരണവും കാന്പയിനുകളും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു.
ടി.എസ്. ജോർജ്, മാത്യു ഇടയക്കാട്ട്, കുര്യൻ ജോസഫ്, ടി.ടി. ലൂക്കോസ്, ജോസ് തോമസ്, ടോം ജോസ്, റെജി ഓലിക്കരോട്ട്, പി.എം. ജയശ്രീ, ടി.ഡി. മാത്യു, സണ്ണി മാനന്തവാടി, ജോസ് വട്ടോളിൽ, ജോസഫ് സക്കറിയ എന്നിവർ പ്രസംഗിച്ചു.