പിക്കപ്പ് വാന്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
1532261
Wednesday, March 12, 2025 6:03 AM IST
പനമരം: നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മാതോത്തുപൊയില്‍ വിഷ്ണു(46), എടത്തുംകുന്ന് രാജൻ(36), ടാണിലെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സനൽ(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റോഡിലൂടെ നടക്കുകയായിരുന്ന വിഷ്ണുവിനെയാണ് വാന്‍ ആദ്യം ഇടിച്ചത്. പിന്നീട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയാണ് മറ്റു രണ്ടു പേരുടെ ദേഹത്ത് തട്ടിയത്. വിഷ്ണുവിനെയും രാജനെയും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും സനലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.