കപ്പേളയുടെ ശിലാസ്ഥാപനം നടത്തി
1532260
Wednesday, March 12, 2025 6:03 AM IST
പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് ഇടവകയുടെ കീഴിലുള്ള ആലൂർകുന്നിൽ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിൽ പുതുതായി പണികഴിപ്പിക്കുന്ന കപ്പേളയുടെ ശിലാസ്ഥാപന കർമ്മം നടത്തി.
ഇടവക വികാരി ഫാ. ജയിംസ് പുത്തൻപറന്പിൽ ശിലാസ്ഥാപന കർമങ്ങൾക്ക് നേതൃത്വം നൽകി.
ഇടവക ട്രസ്റ്റിമാരായ ജയിംസ് മറ്റത്തിൽ, വിൽസണ് മാളിയേക്കൽ, ജോസുകുട്ടി പേരുകുന്നേൽ, വി.എം. പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.