കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
1531651
Monday, March 10, 2025 6:15 AM IST
സുൽത്താൻ ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. ബംഗളൂരു സ്വദേശികളായ മഹാലക്ഷ്മിപുരം എ.എൻ. തരുണ്‍(29), കോക്സ് ടൗണ്‍ ഡാനിഷ് ഹോമിയാർ(30), സദാനന്ദനഗർ നൈനാൻ ഏബ്രഹാം(30), കോഴിക്കോട് മൂലംപള്ളി സനാതനം വീട്ടിൽ നിഷാന്ത് നന്ദഗോപാൽ(28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടി പോലീസ് ചെക്പോസ്റ്റിൽ പ്രതികൾ സഞ്ചരിച്ച കാറിൽ പരിശോധനയിലാണ് 7.16 ഗ്രാം കഞ്ചാവും 17.03 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. കർണാടകയിൽനിന്നു ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു നാൽവർ സംഘം. കാർ കസ്റ്റഡിയിലെടുത്തു.