ബസ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
1531658
Monday, March 10, 2025 6:20 AM IST
ഗൂഡല്ലൂർ: ബത്തേരി റോഡിലെ പാടന്തറയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു.
കണ്ണൂർ സ്വദേശികളായ പദ്മിനി(65), മകൻ ഷൈജു(40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം. കണ്ണൂരിൽനിന്നു വിനോദസഞ്ചാരത്തിന് എത്തിയവരാണ് ബസിൽ ഉണ്ടായിരുന്നത്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.