ഐഎംഎ ബോധവത്കരണ യാത്രയ്ക്ക് സ്വീകരണം
1531650
Monday, March 10, 2025 6:15 AM IST
കൽപ്പറ്റ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) കേരള ചാപ്റ്റർ സംസ്ഥാനതലത്തിൽ എന്നെന്നും നിങ്ങൾക്കൊപ്പം എന്ന പേരിൽ സംഘടിപ്പിച്ച ബോധവത്കരണ യാത്രയ്ക്ക് നഗരത്തിൽ സ്വീകരണം നൽകി.
ഓഷിൻ ഹോട്ടലിൽ സ്വീകരണ സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ.സമീഹ സെയ്തലവി അധ്യക്ഷത വഹിച്ചു. യാത്ര നയിക്കുന്ന സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ. ശ്രീവിലാസൻ, സംസ്ഥാന സെക്രട്ടറി ഡോ.കെ. ശശിധരൻ, ട്രഷറർ ഡോ.റോയ് ആർ. ചന്ദ്രൻ, ഡോ.പി. ഗോപികുമാർ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ.എം. ഭാസ്കരൻ,
നോർത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ.സണ്ണി ജോർജ്, ജില്ലാ കണ്‍വീനർ ഡോ.റോഷിൻ ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ഡോ.സ്മിത വിജയ്, ബത്തേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ. സലിം, സെക്രട്ടറി ഡോ.വി.വി. സുരാജ്, നോർത്ത് വയനാട് പ്രസിഡന്റ് ഡോ.ടി.പി. സുരേഷ് കുമാർ, സെക്രട്ടറി ഡോ.എൻ. മുഹമ്മദ് റാഫി, വനിതാ വിഭാഗം ബ്രാഞ്ച് ചെയർപേഴ്സണ്‍ ഡോ.പി.എസ്. സുഷമ, ഡോ.ലൈല മെഹ്റീൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ മുതിർന്ന ഡോക്ടറായ ട്രീസ സെബാസ്റ്റ്യനെ ആദരിച്ചു. മേപ്പാടിയിലും യാത്രയ്ക്ക് സ്വീകരണം ലഭിച്ചു. 16ന് തിരുവനന്തപുരം കഴക്കൂട്ടത്താണ് സമാപനം.