ആശാ വർക്കർമാരുടെ സമരം ഒത്തുതീർക്കണം: ടിയുസിഐ
1531666
Monday, March 10, 2025 6:20 AM IST
കൽപ്പറ്റ: ആശാ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്ന് ടിയുസിഐ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശാ വർക്കർമാരോടു നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജയൻ കോനിക്കര, കെ.പി. ബേബി, പി.എം. ആലി, കെ.പി. സത്യൻ, എം.കെ. അജയകുമാർ, പി.വി. തോമസ് എന്നിവർ പ്രസംഗിച്ചു.