ദേശീയ അവാർഡ് കരസ്ഥമാക്കിയ ജെസിൽ വി. തദ്ദേവുസിനെ ആദരിച്ചു
1531999
Tuesday, March 11, 2025 8:06 AM IST
മുട്ടിൽ: മുട്ടിൽ മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണവും, എൻസിസിയിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ ജെസിൽ വി. തദ്ദേവുസിനെയും പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ഷഹീർ മുഹ്സിനെയും ആദരിച്ചു. ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ഷിജു വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനായകൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി ഇക്ബാൽ, ഐഎൻടിയുസി യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ഷംസുദ്ധീൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ബിൻഷാദ്, യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ആഷിഖ് എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് റൗഫ് കല്ലുങ്ങൽ, ജനറൽ സെക്രട്ടറി ജിയാസ് പൂപ്പറ്റ, ട്രഷറായി ഷഹീർ മുഹ്സിനെയും തെരഞ്ഞെടുത്തു.