49.08 കോടി വായ്പ നൽകി
1531664
Monday, March 10, 2025 6:20 AM IST
ഊട്ടി: ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി എച്ച്എഡിപി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 163 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് 49.08 കോടി രൂപ വായ്പ വിതരണം ചെയ്തു.
തമിഴ്നാട് ചീഫ് വിപ്പ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിആർഒ നാരായണൻ, ആർ. ഗണേഷ് എംഎൽഎ, കാശിനാഥൻ, നഗരസഭാ ചെയർപേഴ്സൻ വാണീശ്വരി തുടങ്ങിയവർ പങ്കെടുത്തു.