സി.കെ. അബ്ദുള്ളക്കുട്ടി അനുസ്മരണം
1531653
Monday, March 10, 2025 6:15 AM IST
സുൽത്താൻ ബത്തേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെയും സി.കെ. അബ്ദുള്ളക്കുട്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടക്കുന്ന് വയോജന-ഭിന്നശേഷി പാർക്കിൽ സി.കെ. അബ്ദുള്ളക്കുട്ടി അനുസ്മരണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.
കവിയും ഫോട്ടോഗ്രാഫറുമായ വിശ്വനാഥൻ കോഴിക്കോട് ’ജീവന്റെ തുടിപ്പുകൾ’ എന്ന വിഷയം ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യത്തിനും മതേരത്വത്തിനും വേണ്ടി ജീവിതാവസാനം വരെ പോരാടിയ വ്യക്തിയാണ് അബ്ദുള്ളക്കുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ജെ. ഷാജി, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. അനൂപ് സ്വാഗതവും കണ്‍വീനർ കെ.വി. മത്തായി നന്ദിയും പറഞ്ഞു.