കർഷക തൊഴിലാളികളുടെ ഉപവാസം 19ന് സെക്രട്ടറിയേറ്റ് നടയിൽ
1532250
Wednesday, March 12, 2025 5:55 AM IST
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 19ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ഡികെടിഎഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ആരംഭിക്കുന്ന നിരാഹാര സമരത്തിൽ ജില്ലയിൽ നിന്ന് 100 പ്രതിനിധികൾ പങ്കെടുക്കുന്നതിനും ഇതിന്റെ തുടർച്ചയെന്നോണം ജില്ലാ ആസ്ഥാനങ്ങളിൽ സമര പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും കൽപ്പറ്റ ഡിസിസിയിൽ ചേർന്ന ഡികെടിഎഫ് ജില്ലാ യോഗത്തിൽ തീരുമാനിച്ചു.
കർഷക തൊഴിലാളികളുടെ പെൻഷൻ 5,000 രൂപയായി വർധിപ്പിക്കുക, 60 വയസ് കഴിഞ്ഞവർക്കുള്ള അതിവർഷാനുകൂല്യം കുടിശിഖ മുഴുവനായും കൊടുത്തു തീർക്കുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കർഷക തൊഴിലാളികളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം നൽകുക, ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യതുക കാലാനുസൃതമായി വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചുള്ളിയോട്, സംസ്ഥാന സെക്രട്ടറി സുന്ദർരാജ് എടപ്പെട്ടി, ജില്ലാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ വെള്ളാക്കുഴി, പി.കെ. കുഞ്ഞമ്മത്, എ. രാംകുമാർ, ടി.കെ. രാധാകൃഷ്ണൻ, ലൈജി മാനന്തവാടി, പി.എസ്. മുരുകേശൻ, നാസർ ആയങ്കി, ബീരാൻ ചെന്പോത്തറ, ഷേർളി ജോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.