ബസ് അപകടത്തിൽ 5 പേർക്ക് പരിക്ക്
1531663
Monday, March 10, 2025 6:20 AM IST
ഗൂഡല്ലൂർ: നടുവട്ടത്തിനടുത്ത തവളമലയിൽ മിനി ബസ് നിയന്ത്രണംവിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. മേലേ ഗൂഡല്ലൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് ഈറോഡിൽനിന്നു വന്നവരാണ് ബസിൽ ഉണ്ടായിരുന്നത്. നാട്ടുകാരും പോലീസ്, ഫയർ ആൻഡ് റസ്ക്യു സേനാംഗങ്ങളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.