പഞ്ചായത്ത്തല പഠനോത്സവം സംഘടിപ്പിച്ചു
1532263
Wednesday, March 12, 2025 6:03 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്തല പഠനോത്സവ ഉദ്ഘാടനം പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ നടന്നു.
മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തരി, ഹെഡ്മാസ്റ്റർ സാബു പി. ജോണ്‍, പിഇസി കണ്‍വീനർ ഷാജി, പിടിഎ പ്രസിഡന്റ് വിനോദ് വാവശേരി, എംപിടിഎ പ്രസിഡന്റ റില്ല, സ്കൂൾ ലീഡർ റിഷബ് സഞ്ജയ്, എസ്ആർജി കണ്‍വീനർ സോണി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.