ലഹരിക്കെതിരേ കാന്പയിനുമായി ജില്ലാ പോലീസ് കൽപ്പറ്റ നഗരത്തിൽ ദീർഘദൂര ഓട്ടം നടത്തി
1531996
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരേ കാന്പയിനുമായി ജില്ലാ പോലീസ്. "സേ നോ ടൂ ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘദൂര ഓട്ടം നടത്തി കാന്പയിന് തുടക്കം കുറിച്ചു.
കുട്ടികളെ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കാൻ തക്കംപാർത്തിരിക്കുകയാണ് ലഹരി മാഫിയ. ഓരോ ചുവടുവയ്പ്പിലും നാം ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയും. വിദ്യാലയ പരിസരം കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തും. ലഹരിക്കടത്തോ ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കുക. യോദ്ധാവ്: 9995966666, ഡിവൈഎസ്പി നർകോട്ടിക് സെൽ: 9497990129.