ഗവർണർക്കു നിവേദനം നൽകി
1531997
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: കേരളത്തിൽ സുരക്ഷിതമായ ക്യാന്പസുകളും പഠന സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു വിമൻ ചേംബർ ഓഫ് കോമേഴ്സ് ഗവർണർക്ക് നിവേദനം നൽകി.
ഗോത്രപർവം പദ്ധതി ഉത്ഘാടനത്തിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടന്റെ നേതൃത്വത്തിൽ ചേംബർ പ്രതിനിധികൾ ഗവർണറെ കണ്ടത്. ക്യാന്പസുകളിൽ വർധിച്ചു വരുന്ന അക്രമസംഭവങ്ങളിൽ അമ്മമാരെന്ന നിലയിലുള്ള ആശങ്ക പങ്കുവച്ചുകൊണ്ടാണ് നിവേദനം നൽകിയതെന്ന് ബിന്ദു മിൽട്ടണ്‍ പറഞ്ഞു.
വിമൻ ചേംബർ ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, നിഷ ബിപിൻ, അപർണ വിനോദ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.