ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: പി.പി. ആലി
1532001
Tuesday, March 11, 2025 8:06 AM IST
എടവക: ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ഐഎൻടിയുസി നടത്തുന്ന പഞ്ചായത്ത് മാർച്ചിന്റെയും ധർണയുടെയും ജില്ലാതല ഉദ്ഘാടനം എടവകയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ജോലിക്രമം ഇല്ലാതെ കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ആശാവർക്കർമാരുടെ ശന്പള വർധന, വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ സഹാനുഭൂതിയോടുകൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് പടകൂട്ടിൽ അധ്യക്ഷത വഹിച്ചു. കമ്മന മോഹനൻ, എം. വേണുഗോപാൽ, ഗിരിജാ സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മീനങ്ങാടിയിൽ കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷത വഹിച്ചു. സലാം മീനങ്ങാടി പ്രസംഗിച്ചു. മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന സമരം ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നോറിസ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ഓഫീസിലേക്ക് നടന്ന സമരം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജിജി അലക്സ് അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റയിൽ ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. സുനീർ അധ്യക്ഷത വഹിച്ചു. പി. വിനോദ് കുമാർ, ഹർഷൽ കോനാടൻ പ്രസംഗിച്ചു. മുട്ടിലിൽ മോഹൻദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. ജോഷി മാണ്ടാട് അധ്യക്ഷത വഹിച്ചു. ഏലിയമ്മ മാത്തുക്കുട്ടി, ഇക്ബാൽ മുട്ടിൽ ഷിജു ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈത്തിരിയിൽ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിനിൽ അധ്യക്ഷത വഹിച്ചു.
ആർ. രാമചന്ദ്രൻ, എ.എ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. മൂപ്പൈനാട് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊഴുതനയിൽ എൻ.കെ. ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശശി കുമാർ അധ്യക്ഷത വഹിച്ചു. പി.എം. ജോസ് പ്രസംഗിച്ചു.
പനമരത്ത് ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. അജയഘോഷ് അധ്യക്ഷത വഹിച്ചു. കെ.ടി. നിസാം, ഷിനോ പാറക്കാലയിൽ എന്നിവർ പ്രസംഗിച്ചു. കണിയാന്പറ്റയിൽ നജീബ് കരണി ഉദ്ഘാടനം ചെയ്തു. ഷാജി കോരൻകുന്നൻ അധ്യക്ഷത വഹിച്ചു. എം. സുരേഷ് ബാബു, മുത്തലിബ് പഞ്ചാര, സുഹൈൽ എന്നിവർ പ്രസംഗിച്ചു. അന്പലവയലിൽ എ.പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റോയ് അധ്യക്ഷത വഹിച്ചു. എൻ.സി. കൃഷ്ണകുമാർ പ്രസംഗിച്ചു. വെങ്ങപ്പള്ളിയിൽ നജീബ് പിണങ്ങോട് ഉദ്ഘാടനം ചെയ്തു. സന്തോഷ് മുക്കൊളി അധ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് മുരിൻകാവിൽ ഉദ്ഘാടനം ചെയ്തു. മനോജ് ഉതുപ്പാൻ അധ്യക്ഷത വഹിച്ചു. ജാൻസി ജോസഫ്, മണി പാന്പനാൽ, സാജൻ കടുപ്പിൽ, സുനിൽ പാലമറ്റം, സണ്ണി മണ്ഡപത്തിൽ, പി.കെ. ജോസ്, വിൻസന്റ് ചൂനാട്ട്, ജെയിംസ് വടക്കേക്കര, മിനി നെല്ലിടാംകുന്നേൽ, മോളി ആറ്റുപുറം, റസിയ മുസ്തഫ, അന്നക്കുട്ടി ജോസ്, ജോയി പുത്തൻപുര, തങ്കച്ചൻ ഉന്നാരംകല്ലേൽ, തോമസ് കാനാട്ട്മലയിൽ, ഷാജി പച്ചിക്കരയിൽ, പോൾ കരുനാട്ടിയിൽ, അജി സുമേഷ്, ജോണ് പോത്തുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധർണ ഐഎൻടിയുസി താലൂക്ക് പ്രസിഡന്റ് പി.എൻ. ശിവൻ ഉദ്ഘാടനം ചെയ്തു. മണി പാന്പനാൽ അധ്യക്ഷത വഹിച്ചു. പി.ഡി. ജോണി, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, മനോജ് ഉതുപ്പാൻ, കെ.എം. എൽദോസ്, രാജു തോണിക്കടവ് എന്നിവർ പ്രസംഗിച്ചു.