നടവയൽ സെന്റ് തോമസ് സ്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി
1532258
Wednesday, March 12, 2025 5:55 AM IST
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി. ഫുട്ബോൾ താരവും പൂർവവിദ്യാർഥിയുമായ ഗിഫ്റ്റി ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. അക്കാദമി ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബിജേഷ് കോയിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി, കണിയാന്പറ്റ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീനത്ത് തൻവീർ, പി.ഡി. മോളി, പി.വി. മാത്യു, എം.സി. ഷെല്ലിമോൾ എന്നിവർ പ്രസംഗിച്ചു.