സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
1532259
Wednesday, March 12, 2025 6:03 AM IST
കൽപ്പറ്റ: വനിതാദിനാഘോഷത്തോടനുബന്ധിച്ച് പോലീസ് സംസ്ഥാന വ്യാപകമായി ജ്വാല 3.0 എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എൻഎംഎസ്എം ഗവ.കോളജിലും പൂക്കോട് വെറ്ററിനറി കോളജിലും വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
ഗവ.കോളജിൽ മാധ്യമപ്രവർത്തക നീനു മോഹനും വെറ്ററിനറി കോളജിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല രജിസ്ട്രാർ ഡോ. സുധീർ ബാബുവും ഉദ്ഘാടനം ചെയ്തു. ഗവ.കോളജിൽ പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസി.പ്രഫ.പി.എം. ശാലിനി, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സണ് നൂറ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
വെറ്ററിനറി കോളജിൽ ഡീൻ ഡോ.മായ അധ്യക്ഷത വഹിച്ചു. ഡോ.ബിന്ദ്യ ലിസ് ഏബ്രഹാം, ഡോ.പി.ഡി. ദിവ്യ, ജനമൈത്രി സുരക്ഷാ പ്രോജക്ട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എസ്പിസി അസി.നോഡൽ ഓഫീസർ കെ. മോഹൻദാസ്, ക്യാപ് പ്രോജക്ട് അസി.ടി.കെ. ദീപ എന്നിവർ പ്രസംഗിച്ചു.
മാസ്റ്റർ ട്രെയിനർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ ഫൗസിയ, റസീന, ജെഷിത എന്നിവർ ക്ലാസിനു നേതൃത്വം നൽകി. രണ്ടിടങ്ങളിലുമായി 560 പേർ പങ്കെടുത്തു.