കൈനാട്ടി ജനറൽ ആശുപത്രിയിൽ ഹോർമോണ്‍ അനലൈസർ സ്ഥാപിച്ചു
1532254
Wednesday, March 12, 2025 5:55 AM IST
കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റഡ് ഹോർമോണ്‍ അനലൈസർ സ്ഥാപിച്ചു. കാൻസർ, ഹൃദ്രോഗം, തൈറോയ്ഡ് രോഗ നിർണയത്തിന് ഉതകുന്നതാണ് ഈ ഉപകരണം. മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ആയിഷ പള്ളിയാലിൽ, സി.കെ. ശിവരാമൻ, രാജാറാണി, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ഡി. ജോസഫ്, ആർഎംഒമാരായ ഡോ. ശുഭ, ഡോ. ഇന്ദു, ലാബ് ഇൻ ചാർജ് കെ.എ. സത്യൻ, പിആർഒ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഓട്ടോമാറ്റിക് ഹൈബ്രിഡ് യൂറിൻ അനലൈസർ, സീറം ഇലക്ട്രോലൈറ്റ് അനലൈസർ തുടങ്ങിയ ഉപകരണങ്ങൾ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്.