പഠനോത്സവം സംഘടിപ്പിച്ചു
1532262
Wednesday, March 12, 2025 6:03 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കാൻ പഠനോത്സവം ഉണർവ് എന്ന പേരിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അധ്യയന വർഷത്തിലെ ഏറ്റവും മികച്ച പഠന പ്രവർത്തനങ്ങളെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പൊതുജനങ്ങളുടേയും മുന്നിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജസ്റ്റിൻ മൂന്നാനാൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിതോപ്പിൽ, പഞ്ചായത്തംഗം മഞ്ജു ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോണ്‍, പിടിഎ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ കണ്ണന്താനം, എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായിൽ, എസ്ആർജി കണ്‍വീനർമാരായ സിമി ജോസഫ്, അൻസ ജെയ്സണ്‍ എന്നിവർ പ്രസംഗിച്ചു.