ബത്തേരിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു
1531662
Monday, March 10, 2025 6:20 AM IST
സുൽത്താൻ ബത്തേരി: നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ അസംപ്ഷൻ ജംഗ്ഷൻ മുതൽ ട്രാഫിക് ജംഗ്ഷൻ വരെ തെരുവുവിളക്കുകൾ സ്ഥാപിച്ചു. സ്വിച്ച്ഓണ്‍ കർമം മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ എത്സി പൗലോസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടോം ജോസ്, ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ് തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. റഷീദ് സ്വാഗതവും അസിസ്റ്റന്റ് എൻജിനിയർ വി.ജി. ബിജു നന്ദിയും പറഞ്ഞു.