ദേവാല പൊന്നൂരിൽ ഗാർഡൻ സ്ഥാപിക്കണമെന്ന്
1532252
Wednesday, March 12, 2025 5:55 AM IST
ഗൂഡല്ലൂർ: ദേവാല പൊന്നൂരിലെ കാർഷിക കേന്ദ്രത്തിൽ ഗാർഡൻ നിർമിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നാടുകാണിയിൽ നാട്ടുകാർ സമരം നടത്തി.
കടകൾ അടച്ച് ഹർത്താൽ ആചരിക്കുകയും ചെയ്തു. പൊന്നൂരിൽ 2024-25 ൽ ഗാർഡൻ നിർമിക്കുന്നതിന് കേന്ദ്ര സർക്കാർ 70 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ വനംവകുപ്പിന്റെ എതിർപ്പ് കാരണം ഗാർഡൻ നിർമിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
പൊന്നൂരിൽ ഗാർഡൻ നിർമിക്കുകയാണെങ്കിൽ ഇവിടുത്തെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുകയും നാടുകാണിയിലെ വ്യാപാരികൾക്ക് മികച്ച വ്യാപാരം ലഭിക്കുകയും ചെയ്യും. സമരം ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻ ജയശീലൻ ഉദ്ഘാടനം ചെയ്തു.
ഡിഎംഡികെ നേതാവും നടൻ വിജയകാന്തിന്റെ മകനുമായ വിജയപ്രഭാകരൻ പ്രസംഗിച്ചു.