കടന്നല്‍ക്കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്
1532256
Wednesday, March 12, 2025 5:55 AM IST
കല്‍പ്പറ്റ: മരവയല്‍ സ്റ്റേഡിയത്തിനു സമീപം കടന്നല്‍ക്കുത്തേറ്റ് എട്ടു പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. തോട്ടത്തിലെ കടന്നല്‍ക്കൂടാണ് ഇളകിയത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ പ്രവേശനം നേടി.
പ്രദേശത്തുണ്ടായിരുന്ന ചിലര്‍ പുഴയില്‍ ചാടിയാണ് കടന്നല് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്.