സത്രീകൾക്കായി സെക്കൻഡ് ഷോ നടത്തി
1531659
Monday, March 10, 2025 6:20 AM IST
സുൽത്താൻ ബത്തേരി: വനിതാദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി ഐശ്വര്യ തിയേറ്ററിൽ സ്ത്രീകൾക്ക് സെക്കൻഡ് ഷോ സംഘടിപ്പിച്ചു. വനിതകൾക്ക് സഞ്ചാര സ്വാതന്ത്ര്യവും ഉല്ലാസവും രാത്രികാലങ്ങളിൽ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ ഷോ കാണുന്നതിന് 450 ഓളം പേർ എത്തി.
ഇതിനു മുന്നോടിയായി നടന്ന ചടങ്ങ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്,
വനിതാ ശിശു വികസന ജില്ലാ ഓഫീസർ സുധീർ, ഡിസിപി ഒ കാർത്തിക അന്ന തോമസ്, ഡബ്ല്യുപിഒ സന്ധ്യ, സിഡിപിഒ ടി.കെ. ബിന്ദു, സിന്ധു തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ പി.എ. നസീറ നന്ദിയും പറഞ്ഞു.