പുലി പശുക്കിടാവിനെ കൊന്നു
1531649
Monday, March 10, 2025 6:15 AM IST
വെള്ളമുണ്ട: പഞ്ചായത്തിലെ മംഗലശേരിയിൽ പുലി ആക്രമണത്തിൽ പശുക്കിടാവ് ചത്തു.
പുല്ലംകന്നപ്പള്ളിൽ ബെന്നിയുടെ പശുക്കിടാവാണ് ചത്തത്. ശനിയാഴ്ച രാത്രി തൊഴുത്തിൽ കയറിയാണ് പുലി ഒരു വയസുള്ള പശുക്കിടാവിനെ പിടിച്ചത്.
ഭാഗികമായി ഭക്ഷിച്ച നിലയിൽ ഇന്നലെ രാവിലെയാണ് ജഡം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനപാലകരുടെ പരിശോധനയിൽ കിടാവിനെ കൊന്നത് പുലിയാണെന്നു സ്ഥിരീകരിച്ചു.
പ്രദേശത്ത് കുറച്ചുകാലമായി പുലി സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു.