സെഞ്ച്വറി ഫാഷൻ സിറ്റിയുടെ നവീകരിച്ച സുൽത്താൻ ബത്തേരി ഷോറൂം ഉദ്ഘാടനം ചെയ്തു
1531613
Monday, March 10, 2025 5:13 AM IST
സുൽത്താൻ ബത്തേരി: മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ സുൽത്താൻ ബത്തേരിയിലെ നവീകരിച്ച വിശാലമായ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
വെഡിംഗ് സെക്ഷന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷും കിഡ്സ് സെക്ഷൻ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ എൽസി പൗലോസും നിർവഹിച്ചു. ജെൻസ് സെക്ഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുൽത്താൻ ബത്തേരി യൂണിറ്റ് പ്രസിഡന്റ് മത്തായികുഞ്ഞ് ഉദ്ഘാടനം ചെയ്തു.
വസ്ത്ര വ്യാപാര രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സെഞ്ച്വറി ഫാഷൻ സിറ്റി കൂടുതൽ മികവുറ്റതും വ്യത്യസ്തങ്ങളുമായ അതിനൂതന ഫാഷൻ വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ നവീകരിച്ച ഷോറൂമിലൂടെ വയനാട്ടിലെ ജനങ്ങൾക്കെതിക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യയിലെമ്പാടുമുള്ള പരമ്പരാഗതമായ നെയത്ത് ഗ്രാമങ്ങളിൽ നിർമിച്ചെടുക്കുന്നവിവാഹ വസ്ത്രങ്ങൾ, മികച്ച കന്പനികളുടെ ബ്രാൻഡഡ് ട്രെൻഡി ഫാഷനുകളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ചവർക്കായി ഏർപ്പെടുത്തിയ നറുക്കെടുപ്പിൽ വയനാട് സ്വദേശി മനോജ് ഒരു ലക്ഷം രൂപയുടെ സമ്മാനത്തിനർഹനായി. സുൽത്താൻബത്തേരിക്കു പുറമേ തളിപ്പറമ്പ്, ഇരിട്ടി, തലശേരി, പയ്യന്നൂർ, കണ്ണൂർ ശ്രീകണ്ഠപുരം, മാനന്തവാടി എന്നിവിടങ്ങളിലും സെഞ്ച്വറിക്ക് ഷോറൂമുകളുണ്ട്.
വസ്ത്രങ്ങൾ കൂടാതെ ഫാൻസി, ബ്രൈഡൽ ഫൂട്ട് വേയർ സെക്ഷനും അതിവിശാലമായ പാർക്കിംഗും ബത്തേരിഷോറൂമിൽ ഒരുക്കിയതായി പാർട്ണർമാരായ പി. അഷ്റഫ് ഹാജി,പി.സിദ്ദിഖ്, പി.ഇബ്രാഹിം, പി. അബ്ദുൾ നാസർ, പി.ഫിറോസ്, പി.ഫസൽ, പി. അബ്ദുൾ റഷീദ്, അബ്ദുൾ സലാം, പി.റാഷിഖ്,പി.മുഹമ്മദ് ഷൈലാജ്, പി.ഫറാസ് മുഹമ്മദ്, പി.ഷാഹിഫ് സിദ്ദിഖ്, ഡോ. ഷാഹിസ് സിദ്ദിഖ്, ഷിനാസ് നാസർ, റാഷിദ് എന്നിവർ അറിയിച്ചു.