ബത്തേരി മൂലങ്കാവിൽ കട കത്തിനശിച്ചു
1514704
Sunday, February 16, 2025 5:10 AM IST
സുൽത്താൻ ബത്തേരി: മൂലങ്കാവിൽ കട കത്തിനശിച്ചു. തേലന്പറ്റ റെജിമോന്റെ ഫാൻസി-ഫൂട്വേർ ഷോപ്പിനാണ് തീപിടിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് തീ പടരുന്നതു കണ്ടത്. അഗ്നി-രക്ഷാസേനയുടെ നേതൃത്വത്തിലാണ് തീയണച്ചത്. വലിയ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥിമിക നിഗമനം.