പുരാതത്വ സർവേ ഉദ്ഘാടനം നാളെ
1514703
Sunday, February 16, 2025 5:10 AM IST
കൽപ്പറ്റ: സംസ്ഥാന പുരാവസ്തു വകുപ്പ് കുഞ്ഞോം പ്രദേശത്തെ പുരാതത്വ തെളിവുകൾ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിന് സർവേ നടത്തുന്നു.
മാനവ സംസ്കാര ഇടങ്ങൾ, അടയാളങ്ങൾ, അവ ശിഷ്ടങ്ങൾ, വിതരണം, സ്ഥാപനങ്ങൾ സംബന്ധിച്ചുളള സമഗ്ര വിവരശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന സർവേയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കുങ്കിച്ചിറ മ്യൂസിയം പരിസരത്ത് പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും.
പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, പുരാവസ്തു ഫീൽഡ് അസിസ്റ്റന്റ് കെ. കൃഷ്ണരാജ് തുടങ്ങിയവർ പങ്കെടുക്കും.