എൽഡിഎഫ് സമര പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി
1514702
Sunday, February 16, 2025 5:10 AM IST
പുൽപ്പള്ളി: പ്രധാന മന്ത്രിയുടെ വസതിക്ക് മുന്പിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചാരണത്തിന് സംഘടിപ്പിച്ച വാഹനജാഥയ്ക്ക് ടൗണിൽ സ്വീകരണം നൽകി.
പി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സി.എം. ശിവരാമൻ, റെജി ഓലിക്കരോട്ട്, ടി.ജെ. ചാക്കോച്ചൻ, ഷാജി ചെറിയാൻ, സണ്ണി മാത്യു, കെ.എസ്. സ്കറിയ, ബൈജു നന്പിക്കൊല്ലി എന്നിവർ പ്രസംഗിച്ചു.