വന്യമൃഗശല്യത്തിന് പരിഹാരം കാണണം: ജെബി മേത്തർ എംപി
1514701
Sunday, February 16, 2025 5:10 AM IST
പുൽപ്പള്ളി: ജില്ലയിലെ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് ടൗണിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. വന്യമൃഗശല്യം പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംപി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് റിയ വേണു അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, ജിനി തോമസ്, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ഉഷ തന്പി, ബീന ജോസ്, ശിവരാമൻ പാറക്കുഴി, പി.എൻ. ശിവൻ, ടി.എസ്. ദിലീപ്കുമാർ, പി.ഡി. ജോണി എന്നിവർ പ്രസംഗിച്ചു.