അന്നനിധി പദ്ധതി ഉദ്ഘാടനം ചെയ്തു
1514699
Sunday, February 16, 2025 5:06 AM IST
കൽപ്പറ്റ: വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അന്നനിധി പദ്ധതിയുടെ ഉദ്ഘാടനം പള്ളിത്താഴെ ശംസുൽ ഉലമ സ്മാരക ഹാളിൽ രക്ഷാധികാരി മുക്കോണി ഉസ്മാൻ നിർവഹിച്ചു. പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ചു. പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
സി. മൊയ്തീൻ കുട്ടി, പി.കെ. അബു, മുൻസിപ്പൽ കൗണ്‍സിലർമാരായ പി. വിനോദ്കുമാർ, എം.കെ. ഷിബു, എം. കമറുദീൻ എന്നിവർ പ്രസംഗിച്ചു. പി.എം. റഷീദ് സ്വാഗതവും സൊസൈറ്റി ജോയിന്റ് സെക്രട്ടറി സൈഫുള്ള നന്ദിയും പറഞ്ഞു.