എടത്തന ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം
1514698
Sunday, February 16, 2025 5:06 AM IST
എടത്തന: ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി മൂന്ന് കോടി ചെലവിൽ നിർമിച്ച കെട്ടിടം പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അധ്യയനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സി ഷാജു, പഞ്ചായത്ത് അംഗം പുഷ്പ ചന്ദ്രൻ, പ്രിൻസിപ്പാൾ ഇ.വി. രവിശങ്കർ, പിടിഎ പ്രസിഡന്റ കെ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.