അശാസ്ത്രീയ മാലിന്യ സംസ്കരണം: 10,000 രൂപ പിഴ ചുമത്തി
1514697
Sunday, February 16, 2025 5:06 AM IST
കൽപ്പറ്റ: വൈത്തിരി പഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനത്തിൽ അജൈവ മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. സ്ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ജയചന്ദ്രൻ, അംഗങ്ങളായ പി. ബഷീർ, ടി.ആർ. രസിക, വൈത്തിരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.എ. അശ്വിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.