ജില്ലയിൽ 7,923.24 ടണ്‍ നെല്ല് സംഭരിച്ചു
1514696
Sunday, February 16, 2025 5:06 AM IST
കൽപ്പറ്റ: സപ്ലൈകോ മുഖേന ജില്ലയിൽ ഇതുവരെ 7,923.24 ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. കൽപ്പറ്റ, പനമരം, മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിലെ 2,990 കർഷകരിൽനിന്നാണ്നെല്ല് സംഭരിച്ചത്. നെല്ലിന് സപ്ലൈകോക്ക് അനുവദിച്ച തുക കർഷകർക്ക് വേഗം ലഭ്യമാക്കുമെന്നു ഓഫീസർ പറഞ്ഞു.