പൂച്ചപ്പുലിക്കുട്ടി ചത്ത നിലയിൽ
1514692
Sunday, February 16, 2025 5:06 AM IST
പുൽപ്പള്ളി: ആനപ്പാറ ചില്ലിംഗ് പ്ലാന്റിന് സമീപം സ്വകാര്യ പുരയിടത്തിൽ പൂച്ചപ്പുലിക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ജഡം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.വി. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.കെ. താരാനാഥ് എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.
മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ജഡം വനത്തിൽ സംസ്കരിച്ചു. പനി ബാധിച്ചാണ് പൂച്ചപ്പുലിക്കുട്ടി ചത്തതെന്നാണ് പ്രാഥമിക നിഗമനം.