ബിവറേജസ് ഔട്ട്ലെറ്റിനു മുന്പിൽ ധർണ
1512417
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: താഴെ അങ്ങാടിയിലെ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ഒൗട്ട്ലെറ്റ് മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. ചെയർമാൻ പി.ആർ. മണി അധ്യക്ഷത വഹിച്ചു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി അനിൽ സി. കുമാർ, സിഐടിയു നേതാക്കളായ ബൈജു നന്പിക്കൊല്ലി, ഷിൽജു, മണി,
ഐഎൻടിയുസി നേതാക്കളായ റിജു, കുഞ്ഞപ്പൻ, എഐടിയുസി നേതാക്കളായ രമേശ്, ശ്രീജേഷ്, എച്ച്എംഎസ് നേതാവ് മോഹനൻ എന്നിവർ പ്രസംഗിച്ചു.