തിരുനാൾ ആഘോഷം
1512413
Sunday, February 9, 2025 5:30 AM IST
പള്ളിക്കുന്ന് ലൂർദ്മാതാ പള്ളി
പള്ളിക്കുന്ന്: 117-ാം വാർഷിക തിരുനാൾ ആഘോഷിക്കുന്ന പള്ളിക്കുന്ന് ലൂർദ്മാതാ പള്ളിയിലേക്ക് തീർഥാടക പ്രവാഹം. ദൈവമാതാവിന്റെ അനുഗ്രഹം തേടി അനേകരാണ് കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്നിൽ എത്തുന്നത്.
കഴിഞ്ഞ രണ്ടിനായിരുന്നു തിരുനാൾ തുടക്കം. 10, 11, 12, 18 തീയതികളിലാണ് പ്രധാന ആഘോഷം. ഇതിനു ഒരുക്കം പൂർത്തിയായതായി വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര, പാരിഷ് കൗണ്‍സിൽ സെക്രട്ടറി ബിനു ക്ലമൻറ്, ജോയിന്റ് സെക്രട്ടറി സി.പി. സുരേഷ്ബാബു, ട്രഷറർ ജോണ്‍ വാലയിൽ,
ജിനീസ് ജോർജ്, സജി സെബാസ്റ്റ്യൻ, മുൻ സെക്രട്ടറി കെ.എ. സെബാസ്റ്റ്യൻ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ എ.പി. യേശുദാസ്, ഇടവക കാരണവർ ലോറൻസ് പുളിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പള്ളിക്കുന്നിലേക്കും തിരിച്ചും 12 വരെയും 18നും കഐസ്ആർടിസി പ്രത്യേക സർവീസ് ഉണ്ടാകും. വാഹന പാർക്കിംഗിന് ദേവാലയത്തിനു പിന്നിൽ നാല് ഏക്കറിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 18നാണ് തിരുനാൾ സമാപനം.