പാതയോരത്തെ ഓടയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്
1512424
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: പാതയോരത്തെ കാടുമൂടിയ ഓടയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്. മാടൽ പുത്തൻപുരയിൽ റോബിൻസിന്റെ മകൻ നൈജിലിനാണ്(14)പരിക്കേറ്റത്. കഴിഞ്ഞി ദിവസം രാത്രി ഏഴോടെ പഴയ ഗവ.ആശുപത്രി പരിസരത്താണ് സംഭവം.
സാധനങ്ങൾ വാങ്ങുന്നതിന് പിതാവിനൊപ്പം ടൗണിലെത്തിയതായിരുന്നു. പാതയോരത്ത് കാർ നിർത്തിയശേഷം പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നൈജിലിന്റെ കൈയിൽ കന്പ് കുത്തിക്കയറി.
സ്വകാര്യ ആശുപത്രിയിലാണ് കന്പ് നീക്കം ചെയ്തത്. കൈയിൽ പത്ത് തുന്നലുണ്ട്. ബാസ്കറ്റ്ബോൾ താരമായ നൈജിൽ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന യൂത്ത് ചാന്പ്യൻഷിപ്പിനുള്ള ജില്ലാ ടീം അംഗമാണ്.
പരിക്കേറ്റതോടെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതായി. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നൈജിൽ.