പോലീസ് ജീപ്പ് മറിഞ്ഞ് 2 പേർക്ക് പരിക്ക്
1512416
Sunday, February 9, 2025 5:30 AM IST
മാനന്തവാടി: കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ഓഫീസിലെ എഎസ്ഐ ബൈജു, സിപിഒ ലിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ വന്ന കാറിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനു വെട്ടിച്ചപ്പോഴാണ് ജീപ്പ് മറിഞ്ഞത്. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി.