പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി
1512428
Sunday, February 9, 2025 5:36 AM IST
പനമരം: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൾഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മേഴ്സി ബെന്നി ആദ്യകോപ്പി സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയൻ(മുള്ളൻകൊല്ലി), എ. ലക്ഷ്മി(പനമരം), മിനി പ്രകാശൻ(പൂതാടി), കെ.വി. രജിത(കണിയാന്പറ്റ), ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ഡി. സജി, കെ. ബാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഷീബ എന്നിവർ പ്രസംഗിച്ചു.