മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐ വാർഷികം ആഘോഷിച്ചു
1512427
Sunday, February 9, 2025 5:36 AM IST
മാനന്തവാടി: സെന്റ് ജോസഫ്സ് ടിടിഐ 69-ാം വാർഷികം ആഘോഷിച്ചു. രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ ഷൈനി ജോർജ്, പി.വി. ജോർജ്, എടവക പഞ്ചായത്ത് അംഗം ഷിൽസണ്‍ മാത്യു, എഇഒ എ.കെ. മുരളീധരൻ, പ്രിൻസിപ്പൽ കെ.ജെ. ബെന്നി,
മരിയ ചാന്ദിനി, പിടിഎ പ്രസിഡന്റ് ബിജു പുത്തൻകണ്ടത്തിൽ, എൻ.പി. മാർട്ടിൻ, അന്ന മരിയ, ഷിനി ഹരീഷ്, കെ.എം. ജിജേഷ്, സി.എഫ്. ജോസ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽനിന്നു വിരമിക്കുന്ന എഇഒ എ.കെ. മുരളീധരൻ, മരിയ ചാന്ദിനി, ബേബി ജോണ്‍, എൻ.എം. വർക്കി, കെ.എം. ബീന എന്നിവരെ ആദരിച്ചു. കലാപരിപാടികൾ നടന്നു.