പഴശിരാജാ കോളജിൽ വിദ്യാർഥി-അധ്യാപക സംഗമം നടത്തി
1512423
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: പഴശിരാജാ കോളജിലെ പ്രഥമ ബാച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ മുൻ പ്രിൻസിപ്പൽ പ്രഫ.ടി. മോഹൻബാബു ഉദ്ഘാടനം ചെയ്തു. ടി.എസ്. ജോർജ് അധ്യക്ഷത വഹിച്ചു.
ആർ.പി. നളിനി, ഫാ.ചാക്കോ ചേലംപറന്പത്ത്, സി.ജി. ജോയി, പി.ജെ. തോമസ്, മോഹൻദാസ്, ചാക്കോ വട്ടമറ്റം, പി. പദ്മനാഭൻ, സി.കെ. ജോർജ്, ഡോ.ജോഷി മാത്യു, കരുണാകരൻ, മോഹനൻ, ഗോപാലകൃഷ്ണൻ, സതി, എ.ജെ. ഡേവിസണ്‍, വിത്സണ് തേവർകാട്ടിൽ, ഷാജി പാലാപുളിക്കൻ, പി.കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
ആദ്യകാല അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. 40 വർഷത്തിന് ശേഷമാണ് പ്രഥമ ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടിയത്.