ശ്മശാനത്തിലെ അടിക്കാട് കത്തിനശിച്ചു
1512426
Sunday, February 9, 2025 5:35 AM IST
സുൽത്താൻ ബത്തേരി: ഹിന്ദു ശ്മാശനത്തിലെ അടിക്കാട് കത്തി നശിച്ചു. പാട്ടവയൽ റോഡിൽ സർവജന സ്കൂളിന് സമീപം ശ്മശാനത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് തീ പടർന്നത്.
സ്റ്റേഷൻ ഓഫീസർ പി. നിധീഷ്കുമാർ, വി. ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്. ഏകദേശം അഞ്ച് ഏക്കറിലാണ് അടിക്കാട് കത്തിയത്.