ചെറ്റപ്പാലം സെന്റ് മേരീസ് സ്കൂൾ വാർഷികം ആഘോഷിച്ചു
1512414
Sunday, February 9, 2025 5:30 AM IST
പുൽപ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കുഞ്ഞുണ്ണിമാഷ് അവാർഡ് ജേതാവ് കെ.വി. ഗ്രേസി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു.
സ്പെഷൽ സ്കൂൾ അധ്യാപകനുള്ള പുരസ്കാരം നേടിയ ജോമറ്റ് കെ. ജോസിനെ മെമന്േറാ നൽകി ആദരിച്ചു. പഞ്ചായത്തംഗം ബാബു കണ്ടത്തിൻകര, പ്രിൻസിപ്പൽ എം.സി. കാർമൽ, പി.പി. റെജി, പി.കെ. എൽദോസ്, കെ.എം. യാക്കോബ്, സ്മിത നിധീഷ്, സെറ ലിസ് മരിയ എന്നിവർ പ്രസംഗിച്ചു.