വന്യമൃഗ ആക്രമണം: ആട് ചത്തു
1512419
Sunday, February 9, 2025 5:35 AM IST
മേപ്പാടി: പഞ്ചായത്തിലെ പൂത്തകൊല്ലിയിൽ വന്യമൃഗ ആക്രമണത്തിൽ ആട് ചത്തു.
അഭി നിവാസിൽ സുരേഷ്ബാബുവിന്റെ മൂന്നു വയസുള്ള ആടാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുലി സാന്നിധ്യമുള്ള പ്രദേശമാണ് പൂത്തകൊല്ലി. വനപാലകർ സ്ഥലം സന്ദർശിച്ചു.