ബോധവത്കരണവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി
1512421
Sunday, February 9, 2025 5:35 AM IST
സുൽത്താൻ ബത്തേരി: എബ്നേസർ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കോമണ്‍ എൻട്രൻസ് ടെസ്റ്റ്(സിഇടി) ബോധവത്കരണവും നടത്തി.
മിൽക്ക് സൊസൈറ്റി ഹാളിൽ ബംഗളൂരു കെ.ആർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ പി.എം. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എബ്നേസർ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ബില്ലി ഗ്രഹാം അധ്യക്ഷത വഹിച്ചു.
ഡോ.ബ്രിജിത്ത് ജോസഫ് ക്ലാസെടുത്തു. ശോഭ മണിച്ചിറ, എ.എം. ഷാഹിദ, എൽ. സിന്ധു എന്നിവർ നേതൃത്വം നൽകി. 200ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു.