കർഷകർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തി
1512737
Monday, February 10, 2025 5:15 AM IST
പുൽപ്പള്ളി: കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യത്തിനെതിരേ പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന സമീപനം തുടർന്നാൽ പ്രതിരോധിക്കും. കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കം ഉണ്ടാക്കിയെന്നതിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്.
വന്യമൃഗശല്യത്തോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനംകൂടി സഹിച്ച് ജീവിക്കേണ്ട അവസ്ഥയാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
വീട്ടിമൂല കവലയിൽ നിന്ന് നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയ മാർച്ച് ഫോറസ്റ്റ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പഞ്ചായത്ത് അംഗം ജോമറ്റ് കോതവഴിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബീന ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണി പാന്പനാൽ, ഉഷ സത്യൻ, സുശീല സുബ്രഹ്മണ്യൻ, വർഗീസ് മുരിയൻകാവിൽ, എൻ.യു. ഉലഹന്നൻ, പി.ഡി. ജോണി,
സമരസമിതി കണ്വീനർ അജീഷ് ചേറ്റിങ്ങൽ, സമരസമിതി അംഗങ്ങളായ സാബു ഫിലിപ്പ്, പാപ്പച്ചൻ തളിയപ്പറന്പിൽ, റെജി പുളിങ്കുന്നേൽ, സണ്ണി കൊളവേലിൽ, ബിനോണ്സണ് നാമറ്റത്തിൽ, ദിലീപ് കുന്നത്തേൽ, ബെന്നി എള്ളുങ്കൽ, ജിന്േറാ കൊതവഴിക്കൽ, രതീഷ് പുനത്തിൽ, ഷാജി പനച്ചിക്കൽ, ബാബു നന്പുടാകം എന്നിവർ പ്രസംഗിച്ചു.