രാത്രിയാത്രാ നിരോധനം: എൻഎഫ്പിഒ പ്രിയങ്ക ഗാന്ധിയ്ക്ക് നിവേദനം നൽകി
1512739
Monday, February 10, 2025 5:15 AM IST
കൽപ്പറ്റ: ദേശീയപാത 766ൽ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാ വിലക്ക് നീക്കുന്നതിന് ഇടപെടണമെന്ന് അഭ്യർഥിച്ച് നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ(എൻഎഫ്പിഒ) പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകി. ടെയർമാൻ ഫിലിപ് ജോർജ്, രക്ഷാധികാരി വി.എൽ. അജയകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. ജോസ്, ഇ.വി. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ദേശീയപാതയിലെ രാത്രിയാത്രാവിലക്ക് വിദ്യാഭ്യാസ, വ്യാപാര, കാർഷിക, തൊഴിൽ ആവശ്യങ്ങൾക്ക് മൈസൂരു, ബംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരിച്ചും യാത്രചെയ്യുന്ന കേരളീയർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നു വിശദീകരിക്കുന്ന നിവേദനത്തിൽ പ്രശ്ന പരിഹാരത്തിന് ഉതകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്ര കർഷക സംഘം നിവേദനം നൽകി
കൽപ്പറ്റ: ജില്ലയിലെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്നതിന് സ്വതന്ത്ര കർഷക സംഘം പ്രിയങ്ക ഗാന്ധി എംപിക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, മണ്ഡലം പ്രസിഡന്റ് മായൻ മുതിര, വൈസ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി എന്നിവരടങ്ങുന്നതായിരുന്നു നിവേദക സംഘം.