ഫോറസ്റ്റ് ഓഫീസ് പടിക്കൽ ധർണ ഇന്ന്
1512420
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11ന് വീട്ടിമൂല ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തും. വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടും വനം വകുപ്പിന്റെ നിസംഗതയിൽ പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ചുമാണ് സമരം.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. ജോമറ്റ് കോതവഴിക്കൽ, അജിഷ് ചേറ്റിങ്ങൽ,ഉഷ സത്യൻ, സുശീല സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.